മോദി സര്‍ക്കാറില്‍ പ്രതീക്ഷയില്ല, വിദേശ സഹായം തേടാന്‍ ഇന്ത്യ തയ്യാറാവണം- ശശി തരൂര്‍

ഇതുവരെയുള്ള അനുഭവങ്ങള്‍ അതാണ് പറയുന്നത്.

മോദി സര്‍ക്കാറില്‍ പ്രതീക്ഷയില്ല, വിദേശ സഹായം തേടാന്‍ ഇന്ത്യ തയ്യാറാവണം- ശശി തരൂര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിനാവശ്യമായ സഹായം മോദി സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍.

യു.എന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറാണ്. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യ വിദേശസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.